മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരർ പള്ളി തകർത്തു

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഹിന്ദുത്വ ഭീകരർ മുസ്ലിം പള്ളി തകര്‍ത്തു. അന്പതോളം പേരടങ്ങിയ ഹിന്ദുത്വ ഭീകരസംഘമാണ് കോലാപൂരിലെ ഗജാപൂര്‍ ഗ്രാമത്തിലെ പള്ളി ആക്രമിച്ചത്. പള്ളി ആക്രമിക്കുന്ന വീഡിയോ  ചിത്രീകരിച്ച് അക്രമികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ജയ് ശ്രീ രാം വിളിച്ച് കാവി ഷാള്‍ ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളിലെത്തി  ആയുധങ്ങള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിന് പിന്നാലെ കേടായ ജനാലകളും കത്തിച്ച ഖുര്‍ആന്‍ പേജുകളും സ്ഥലത്ത് നിന്ന്കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പള്ളിയില്‍ ആളുകളില്ലാത്ത സമയത്താണ് ആക്രമണം നടത്തിയതെന്നാണ്  അറിയുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles