ആലപ്പുഴ: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ജി സുധാകരന്. തന്നെ അറിയാവുന്ന ആലപ്പുഴക്കാര്‍ക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തപലരുമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നത്. ഇത്തരം പ്രസ്താവനകളെ തമാശമായി മാത്രമേ കാണുന്നുള്ളൂവെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ സുധാകരൻ പറഞ്ഞു. പാര്‍ട്ടിയിലെ തന്നെ ചില വ്യക്തികള്‍ക്ക് തന്നെ ബിജെപിയിലേക്ക് പറഞ്ഞയക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അത്തരത്തിലുള്ള ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും സുധാകരന് പറഞ്ഞു.
ക്രിമിനലുകളെ തലയിലേറ്റുന്നവര്‍ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി പലയാളുകളെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറുണ്ട് അത് അവരുടെ പാർട്ടിയുടെ ദൗര്‍ബല്യമായി കണ്ടാൽ മതി. അതിനവരെ കുറ്റപ്പെടുത്തേണ്ടതില്ല. എന്നാല്‍ അത്തരം ക്ഷണത്തിലേക്ക് താനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.