കൽപ്പറ്റ : അടുത്തു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയ ലക്ഷ്യവുമായി മിഷൻ 2025. യു ഡി എഫിന് മികച്ച തെരെഞ്ഞെടുപ്പ് വിജയത്തിനായി പദ്ധതി അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വയനാട്ടിൽ നടന്ന കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് മിഷൻ 2025 അവതരിപ്പിച്ചത്.
പ്രാദേശിക വിഷയങ്ങൾ ഉയര്‍ത്തികാട്ടി ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ലോക് സഭാ തെരെഞ്ഞെടുപ്പിൽ സിപിഎം വിരുദ്ധ വോട്ടുകൾ മലബാറിൽ കോൺഗ്രസിന് കിട്ടിയപ്പോൾ തെക്കൻ കേരളത്തിൽ ബിജെപിയിലേക്കാണ് പോയത്.
എല്ലാ സി പി എം വിരുദ്ധ വോട്ടുകളും യുഡിഎഫിൽ എത്തിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പിണറായി വിജയന്റെ സർക്കാർ ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാരാണെന്ന് ക്യാന്പിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപിയുടെ സംഘടനാ നേട്ടമായി കാണുന്നില്ല. പക്ഷേ ചില നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നേടിയ വോട്ടുകൾ ഗൗരവത്തോടെ കാണണമെന്നും സുധാകരൻ പറഞ്ഞു.