ദുബായ് : ദുബായിലെ അൽ മുഹൈസ്‌ന 2ൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ ദുബായ് പോലീസ് സ്വദേശികയുടെയും താമസക്കാരുടെയും സഹായം തേടുന്നു. മരണപ്പെട്ട ആളുടെ തിരിച്ചറിയൽ രേഖകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റിയിട്ടുണ്ട്.
വ്യക്തിയെ തിരിച്ചറിയുകയോ മറ്റെന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ 901 എന്ന നമ്പറിൽ കോൾ സെൻ്ററുമായി ബന്ധപ്പെടണമെന്ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ അഭ്യർത്ഥിച്ചു.