റിയാദ് : കണ്ണൂർ മുണ്ടയാട് സ്വദേശി സത്താർ മഠത്തിൽ റിയാദിൽ മരണപെട്ടു. ഹൃദയാഘാതമാണ് മരണകാരണം. അൽ വത്തൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു.
റഷീദ മഠപ്പുരയിൽ ആണ് ഭാര്യ. ഷംന, റിഷാദ് എന്നിവർ മക്കളാണ്.ഐ സി എഫ് റിയാദ് സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീമിന്റെ നേതൃത്വത്തിലുള്ള സഫ്‌വാ ടീമിന്റെ സഹകരണത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു. സഹപ്രവർത്തകൻ ബഷീർ സഹായത്തിനുണ്ട്.