ലക്നോ: യുപി യിൽ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാലു പേർ മരണപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. 15904 നമ്പർ ചണ്ഡീഗഡ് – ദിബ്രുഗഡ് എക്സ്പ്രസ് ഗോണ്ട ജില്ലയിലാണ് അപകടത്തിൽപ്പെട്ടത്.
യു പി യിൽ നിന്നും അസമിലെ ദിബ്രുഗഡിലേക്കുള്ള ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിലെ പിക്കൗരയിലാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ട്രെയിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ പ്പെട്ട നാല് എ സി കോച്ചുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കി.