26.5 C
Saudi Arabia
Tuesday, July 8, 2025
spot_img

നേ​വി​യു​ടെ ര​ക്ഷാപ്രവർത്തനം നിർത്തി; അ​ര്‍​ജു​ന്‍റെ ലോ​റി പു​ഴ​യി​ൽ കണ്ടെത്താനായില്ല

ബം​ഗ​ളൂ​രു: ഉ​ത്ത​ര ക​ന്ന​ഡ​യി​ലുണ്ടായ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കു​ടു​ങ്ങി​യ ലോ​റി​യി​ല്‍ അ​ക​പ്പെ​ട്ട മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന് വേണ്ടിയുള്ള തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ തെരേചില നടത്തിയ നാവിക സേനക്ക് ലോ​റി​ കണ്ടെത്താനായില്ല.

നേ​വി​യു​ടെ ഡൈ​വ​ര്‍​മാ​ര്‍ പു​ഴ​യി​ലി​റ​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോറി പുഴയിലില്ലെന്ന് സ്ഥിരീകരിച്ചത്. പു​ഴ​യി​ല്‍ വീ​ണലോറിക്ക് 40 ട​ണ്ണി​ന് മു​ക​ളി​ല്‍ ഭാ​ര​മു​ള്ളതിനാൽ വീണ  പ്ര​ദേ​ശ​ത്ത് ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഡൈ​വ​ര്‍​മാ​ര്‍ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ക​ര​ക്ക്  ക​യ​റിയ ഡ്രൈവർ മാർ ലോറി പുഴയിലില്ലെന്ന് പറയഞ്ഞു.

ക​ര ഭാഗം കേ​ന്ദ്രീ​ക​രിച്ചായിരിക്കും തുടർന്നുള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക. മ​ണ്ണി​ടി​ഞ്ഞ​തി​ന്‍റെ ന​ടു​ഭാ​ഗ​ത്ത് ലോ​റി അകപെ​ട്ടി​രി​ക്കാം എ​ന്ന നി​ഗ​മ​നത്തിലായിരിക്കും തുടർന്നുള്ള തെരച്ചിൽ. മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​റിയുടെ സാന്നിധ്യം പരിശോധിക്കുകയായിരിക്കും പ്രാഥമിക പ്രവർത്തനം. ര​ണ്ട് ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണ് നീ​ക്കി​യും പ​രി​ശോ​ധ​ന ന​ട​ത്തും. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സം​ഘാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദൗ​ത്യം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related Articles

- Advertisement -spot_img

Latest Articles