ഫ്രാങ്ക്ഫർട്ട് : ആഗോള തലത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം ലോകത്താകമാനം വിവിധ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ടുകൾ. വിമാന സർവീസുകൾ റദ്ദാക്കുകയും , ബാങ്കുകളും ആശുപത്രി സംവിധാനങ്ങളും പ്രവർത്തനം നിർത്തിവെക്കേണ്ടിവരികയും ചെയ്യേണ്ടി വന്നു. പ്രശ്നം ആദ്യം കണ്ടെത്തി ആദ്യം പരിഹാരം കണ്ടത്തിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം അത് വർദ്ധിക്കുകയായിരുന്നു.
വിമാന കമ്പനികളുടെ ചെക്ക്-ഇൻ, ബുക്കിംഗ് സേവനങ്ങളിൽ തടസ്സം നേരിട്ടതിനാൽ യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നീണ്ട വരികൾ രൂപപ്പെട്ടു. ടെലികമ്മ്യൂണിക്കേഷനെ സാരമായി ബാധിച്ച ഓസ്‌ട്രേലിയയിലെ വാർത്താ ഔട്ട്‌ലെറ്റുകൾ മണിക്കൂറുകളോളം പ്രക്ഷോപനം നിർത്തിവെച്ചു. ആശുപത്രികളുടെ ബുക്കിങ് സംവിധനമടക്കം മിക്ക സേവനങ്ങളും നിശ്ചലമായി. ദക്ഷിണാഫ്രിക്കയിലെയും ന്യൂസിലൻഡിലെയും ബാങ്കുകളുടെ പേയ്‌മെൻ്റ് സംവിധാനം തരാറിലായത് കൂടാതെ വെബ്‌സൈറ്റുകളും തകരാറിലായി.
തടസ്സത്തിന് പിന്നിൽ സുരക്ഷാ സംഭവമോ സൈബർ ആക്രമണമോ അല്ലെന്ന് സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്ക് പറഞ്ഞു. . മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിലേക്ക് തെറ്റായ അപ്‌ഡേറ്റ് വിന്യസിച്ചപ്പോഴാണ് പ്രശ്‌നം സംഭവിച്ചതെന്ന് കമ്പനി പറഞ്ഞു.