കുവൈത്ത്: നാട്ടിൽ നിന്ന് അവധികഴിഞ്ഞെത്തിയ ദിവസം തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. കുവൈത്തിലെ അബാസിയയിലുണ്ടായ തീപ്പിടിത്തത്തിലാണ് മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചത്.. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് ഇന്നലെ മരിച്ചത്.
അവധി കഴിഞ്ഞു ഇന്നലെ നാട്ടിൽ നിന്നും എത്തിയതായിരുന്നു ഇവർ. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം നടന്നത്.