റിയാദ്: സൗദി നെസ്റ്റോ ഔട്ലെറ്റുകളിൽ ജോലി ഒഴിവ്. 20 തസ്തികകളിലേക്കായി ഹൈപർ മാർക്കറ്റ്, സൂപർമാർക്കറ്റ്, റീടെയ്ൽ മേഖല എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 22ന് കണ്ണൂർ താണയിലെ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലും 23ന് താമരശ്ശേരി ചുങ്കത്തുള്ള ഹസ്തിനപുരി ഇൻ ഹോട്ടലിലും 25ന് തൃശൂർ ചാവക്കാടുള്ള സമുദ്ര തീരം ഹോട്ടലിലും വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ ഉച്ചക്ക് 12 മണിക്ക് മുമ്പ് ഫോട്ടോ, ബയോഡാറ്റ, പാസ്പോർട്ട് കോപി, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷകർക്ക് 2024 ജൂലൈ 20ന് 21 വയസ്സ് പൂർത്തിയായിരിക്കണം. ഇ.സി.എൻ.ആർ അഥവാ Emigration Check Not Required സ്റ്റാറ്റസ് ഉള്ള പുരുഷന്മാർ മാത്രമാണ് അപേക്ഷിക്കേണ്ടത്. വിസയും താമസവും സൗജന്യമായിരിക്കും.
-സ്റ്റോർ മാനേജർ
(Min. 5 to 10 years experience- Age: below 42)
-സൂപ്പർ മാർക്കറ്റ്-ഫ്രഷ് ഫുഡ് ആൻഡ് ഡിപാർട്മെന്റ് സ്റ്റോർ-ഫ്രണ്ട്എൻഡ് മാനേജർമാർ
(Min. 5 to 10 years experience- Age: below 42)
-സൂപ്പർവൈസർമാർ
(Min. 2 to 4 years GCC experience must- Age: below 35)
-പ്രീപാക്കിങ് ആൻഡ് ഹോട്ട് ഫുഡ് ഡിപാർട്മെന്റ് മാനേജർമാർ
(Min. 2 to 4 years GCC experience must- Age: below 38)
-ഹൗസ് കീപ്പിങ് സൂപ്പർവൈസർ അല്ലെങ്കിൽ മാനേജർ
(Relevant experience must- Age: below 38)
-ഇൻവന്ററി മാനേജർ
(Min. 4 years experience must- Age: below 35)
-ഫ്ലീറ്റ് മാനേജർ,
(Min. 4 years experience- Age: below 38)
-എ.എം.സി കോർഡിനേറ്റർ
(Min. 2 years experience- Age: below 38)
-മാനേജ്മെന്റ് ട്രയിനി
(MBA freshers can apply- Age: below 35)
-സ്റ്റോർ കോർഡിനേറ്റർ
(MBA freshers can apply- Age: below 35)
-റിസീവേഴ്സ്
(Min. 2 years experience- Age: below 35)
-സെയിൽസ്മാൻ
(SSLC with 1 year experience- Age: below 30)
-ഇന്റേണൽ സെക്യൂരിറ്റി
(SSLC with 2-5 years experience- Age: below 38)
-അറബിക് സ്വീറ്റ് മേക്കർ
(SSLC with 2 years experience- Age: below 42)
-സൗത് ഇന്ത്യൻ- മലബാർ കുക്ക്
(Min. 2-5 years experience- Age: below 38)
-സ്നാക്മേകർ
(Min. 2-5 years experience- Age: below 38)
-ടീ മേക്കർ
(SSLC with 2-5 years experience- Age: below 38)
-ബച്ചർ
(SSLC with 2-5 years relevant experience- Age: below 38)
-ഫിഷ് മങ്കർ
(SSLC with 2-5 years relevant experience- Age: below 38)
-ഹെവി ഡ്രൈവർമാർ
(SSLC with 2-5 years experience. GCC/KSA heavy driving license- Age: below 38)