വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെയാണ് കമലയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കൂടെ പിന്തുണ ഉണ്ടാവണമെന്നും ബൈഡൻ അഭ്യർഥിച്ചു. കമലയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബൈഡൻ പിന്മാറുന്ന വിവരം വാർത്താകുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയാണ് തന്റെ തീരുമാനമെന്നും ബൈഡൻ വ്യക്തമാക്കി. താൻ വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടാൻ കഠിനാധ്വാനം ചെയ്തവർക്ക് നന്ദി, തീരുമാനത്തെ കുറിച്ച് ഈ ആഴ്ച വിശദമായി സംസാരിക്കുമെന്നും ബൈഡൻ യെന്നും ബൈഡൻ എക്സിൽ കുറിച്ചു.
മുൻ പ്രസിഡനന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ബാക്കിയുള്ള സമയം രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളിൽ ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു.
നവംബർ മാസത്തിൽ നടക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയ സാധ്യത വളരെ കുറവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയും അഭിപ്രായപ്പെട്ടിരുന്നു.