മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവ്വഹിക്കാനെത്തിയ കോഴിക്കോട് വെങ്ങളം ഏലത്തൂർ സ്വദേശി കുന്നിപ്പുറം തട്ടിൽ മമ്മദ് (75) മദീനയിൽ വെച്ച് മരണപ്പെട്ടു. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു മരണം സംഭവ്വിച്ചത് നിയമനടപടിക്രമങ്ങൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. നിയമസഹായങ്ങൾക്കായി മദീന കെ എം സി സി വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.