34 C
Saudi Arabia
Friday, August 22, 2025
spot_img

കോടതി വളപ്പിൽ മരുമകൻ അമ്മായിയമ്മയെ വെട്ടി പരിക്കേൽപ്പിച്ചു

മ​ല​പ്പു​റം: മ​രു​മ​ക​ൻ അ​മ്മാ​യിയമ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മലപ്പുറം കു​ടും​ബ​ക്കോ​ട​തി പ​രി​സ​ര​ത്ത് വെച്ചാണ് സംഭവം. ക​ഴു​ത്തി​നും കാ​ലി​നും  വെ​ട്ടേ​റ്റ​ കാവനൂർ സ്വദേശി ശാന്തയെ ആ​ദ്യം മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. ശാന്തയുടെ മകൾ ദിൽഷയുടെ ഭർത്താവ് വണ്ടൂർ സ്വദേശി ബൈജു മോനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊ​വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കോ​ട​തി​യി​ൽ നി​ന്ന് കൗ​ൺ​സ​ലിം​ഗ് ക​ഴി​ഞ്ഞ് പു​റ​ത്ത് വ​ന്ന​പ്പോ​ൾ ബൈജു ഓട്ടോറിക്ഷ കൊണ്ട് ദിൽഷയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ദിൽഷയെ രക്ഷപ്പെടുത്താൻ ചെന്ന ശാന്തയെ ഓട്ടോയിൽ കരുതിയ വാളെടുത്ത് ബൈജു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈജുവിനെതിരെ പോലീസ് കൊലകുറ്റത്തിന് കേസെടുത്തു.

ബൈജുമോനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടാണ് ദിൽഷ കോടതിയെ സമീപിച്ചത്. 2016 ൽ വിവാഹിതരായ ഇവർക്ക് രണ്ട് ആൺ കുട്ടികളുണ്ട്.

Related Articles

- Advertisement -spot_img

Latest Articles