കാഠ്മണ്ഡു: യാത്രാ വിമാനം തകർന്ന് നേനേപ്പാളിൽ 18 പേർ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു.
കാഠ്മണ്ടുവിൽ നിന്നും പോക്കാറ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശൗര്യ എർലൈൻസിന്റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 19 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 11നായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട വിമാനത്തിന്റെ ക്യാപ്റ്റനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്നു വിമാനത്താവളം അടച്ചു.