41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഗം​ഗാ​വാ​ലി പുഴയി​ൽ ട്ര​ക്ക് ക​ണ്ടെ​ത്തി; സ്ഥി​രീ​ക​രി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി

ബം​ഗ​ളൂ​രു: നോർത്ത് കന്നഡ, ഷി​രൂ​ർ അപകട​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ വിജയ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒരു  ട്ര​ക്ക് ക​ണ്ടെ​ത്തിയിട്ടുണ്ട്.  ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രിയും ഷി​രൂ​ർ എ​സ്പി​യും ​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

എ​ന്നാ​ൽ കണ്ടെത്തിയ  അ​ർ​ജു​ന്‍റെ ട്ര​ക്ക് തന്നെയാണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബൂം ​എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ട​ൻ ട്ര​ക്ക് വൈകാതെ ക​ര​ക്ക് എ​ത്തി​ക്കും. നാ​വി​ക സേ​ന​യു​ടെ​യും ക​ര​സേ​ന​യു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ സി​ഗ്ന​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റവന്യൂ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Related Articles

- Advertisement -spot_img

Latest Articles