റിയാദ്: സൗദിയിൽ വിമാന റിപ്പയറിങ് കേന്ദ്രം സ്ഥാപിക്കാൻ പദ്ധതി. ഇതിനായി ലോക്ഹീഡ് മാർട്ടിൻ, എയർബസ് ഹെലികോപ്റ്റേഴ്സ് എന്നീ കമ്പനികളുമായി സൗദി മിലിട്ടറി ഇൻഡസ്ട്രീസ് (സാമി) കരാറൊപ്പിട്ടു.
സി-130 ഹെർക്കുലീസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി, റിപ്പയറിങ്, ഓവർഹോൾ (എം.ആർ.ഒ) എന്നീ കാര്യങ്ങൾക്കായാണ് ലോക്ക്ഹീഡ് മാർട്ടിനുമായുള്ള കരാർ. ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾക്കാണ് എയർബസ് ഹെലികോപ്റ്റർ കമ്പനിയുമായുള്ള കരാർ. ബ്രിട്ടനിൽ നടക്കുന്ന ഫാൺബറോ അന്താരാഷ്ട്ര എയർ ഷോ പരിപാടിക്കിടെയായിരുന്നു കരാർ ഒപ്പിടൽ.