ത്വാഇഫ്: ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാമത് പതിപ്പ് ആഗസ്റ്റ് പത്തിന് ആരംഭിക്കുമെന്ന് സൗദി ഒട്ടക ഫെഡറേഷൻ അറിയിച്ചു. ത്വാഇഫിലെ ഒട്ടകയോട്ട മൈതാനത്ത് വെച്ചാണ് മത്സരങ്ങൾ. 5.6 കോടി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ആകെ 610 റൗണ്ട് ഓട്ടമത്സരങ്ങളാണുണ്ടാവുക. ആഗസ്റ്റ് 10 മുതൽ 21 വരെയാണ് പ്രാരംഭ ഘട്ടം. ഈ ഘട്ടത്തിൽ 360 മത്സരങ്ങളുണ്ടാവും. രാവിലെ 200 റൗണ്ട്, വൈകുന്നേരം 160 എന്നിങ്ങനെയാണ് മത്സരങ്ങൾ. അവസാന ഘട്ട മത്സരങ്ങൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഈ ഘട്ടത്തിൽ രാവിലെ 132 റൗണ്ട്, വൈകുന്നേരം 112 റൗണ്ട് എന്നിങ്ങനെ 244 മത്സരങ്ങൾക്ക് മൈതാനം സാക്ഷിയാകും.