അബഹ : അന്താരാഷ്ട്ര തേൻ ഉത്സവത്തിന്റെ പതിനാറാം പതിപ്പിന് അൽ ബഹയിൽ തുടക്കമായി. ആഗസ്റ്റ് 5 വരെ 14 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 90 തേനീച്ച വളർത്തുകാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഒമ്പത് സർക്കാർ, സ്വകാര്യ, സന്നദ്ധ സംഘടനകളും മേളയിൽ പങ്കെടുക്കും.
ബൽജുറശിയിലെ തേനീച്ച വളർത്തൽ സഹകരണ സംഘത്തിൻ്റെ (ബിസിഎ) ആസ്ഥാനത്ത് വെച്ച് നടക്കുന്ന പരിപാടി അൽ ബഹ മേഖല അണ്ടർസെക്രട്ടറി അബുൽ മൊനെയിം അൽ-ഷെഹ്‌രി ഉദ്ഘാടനം ചെയ്തു.
അൽ ബഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.