31.6 C
Saudi Arabia
Friday, August 22, 2025
spot_img

വിദേശകാര്യ വിഷയങ്ങളിൽ ഇടപെടരുത്; കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്

ന്യൂഡൽഹി: വി​ദേ​ശ സ​ഹ​ക​ര​ണം മെച്ചപ്പെടുത്തുന്നതിന് കെ വാസുകിയെ നി​യ​മി​ച്ച കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കേ​ന്ദ്രം. വി​ദേ​ശ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എല്ലാ കാ​ര്യ​ങ്ങ​ളും കേ​ന്ദ്ര വി​ഷ​യ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി​ക്ക​പ്പു​റ​മു​ള്ള വിഷയങ്ങളിൽ  സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ട​ന്നു​ക​യ​റ​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

വി​ദേ​ശ കാ​ര്യ​ങ്ങ​ളും, വി​ദേ​ശ രാ​ജ്യ​ങ്ങളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വിഷയങ്ങളും കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ മാ​ത്രം അ​വ​കാ​ശ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഏ​ഴാം ഷെ​ഡ്യൂ​ൾ ലി​സ്റ്റ് ഒ​ന്നി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ത് ഒ​രു ക​ൺ​ക​റ​ന്‍റ് വി​ഷ​യ​മോ ഒ​രു സം​സ്ഥാ​ന വി​ഷ​യ​വു​മോ അല്ല. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര പ​രി​ധി​ക്ക​പ്പു​റ​മു​ള്ള വിഷയങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ട​ന്നു​ക​യ​റ​രു​തെന്ന് തന്നെയാണ് നി​ല​പാ​ട് എ​ന്നും ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

വി​ദേ​ശ സ​ഹ​ക​ര​ണം മെച്ചപ്പെടുത്തുന്നതുമായി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​ടെ അ​ധി​ക ചു​മ​ത​ല മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ കെ. ​വാ​സു​കി​ക്ക് ന​ൽ​കി ജൂ​ലൈ 15 നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യിരുന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം, വി​ദേ​ശ​മി​ഷ​നു​ക​ള്‍, എം​ബ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വിഷയങ്ങൾ ​കൈ​കാ​ര്യം ചെ​യ്യാ​ന്‍ വാ​സു​കി​യെ ഡ​ല്‍​ഹി റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles