ജിദ്ദ : ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് ജിദ്ദയിൽ തന്നെ തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തിരിച്ചിറക്കിയത്.
പറന്നുയർന്ന വിമാനത്തിന്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം വരികയായിരുന്നു. തുടർന്ന് പുക ഉയരുകയും ചെയ്തു. എഞ്ചിന് തകരാര്‍ ശ്രദ്ധയിൽ പെട്ടത്തോടെ വിമാനം ജിദ്ദയിലേക്കുതന്നെ തിരിച്ചിറക്കുകയായിരുന്നു.
ഇതേ തുടർന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാവിലെ 9.45 ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40 നാണ് ജിദ്ദയിൽ നിന്നും പുറപ്പെട്ടത്.