30.1 C
Saudi Arabia
Friday, August 22, 2025
spot_img

പാ​രീ​സ് ഒ​ളി​മ്പി​ക്സ്; ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തി പി.​വി. സി​ന്ധു

പാ​രീ​സ്: ഒ​ളി​മ്പി​ക്സ് 2024 ന് ​പാ​രീ​സി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഒ​രു മി​നി​റ്റ് ദൈർഘ്യമുള്ള ആ​മു​ഖ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. ആ​മു​ഖ വീ​ഡി​യോ​ക്ക്  ശേ​ഷം ഓ​രോ രാ​ജ്യ​ങ്ങ​ളും താ​ര​ങ്ങ​ളു​മാ​യി മാ​ർ​ച്ച് പാ​സ്റ്റിൽ അണിനിരന്നു. മാ​ർ​ച്ച് പാ​സ്റ്റി​ന് ഗ്രീ​സ് താ​ര​ങ്ങ​ളു​ടെ വ​ര​വോ​ടെ​യാ​ണ് തു​ട​ക്കമായത്.

ഗ്രീസിനെ തുടർന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ങ്കോ​ള, അ​ർ​ജ​ന്‍റീ​ന, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ താ​ര​ങ്ങ​ളും എ​ത്തി. ഹോ​ണ്ടു​റാ​സി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​യും വ​ഹി​ച്ചുള്ള ബോ​ട്ട് സെ​യ്ന്‍ ന​ദി​യി​ലൂ​ടെ ക​ട​ന്നു​പോ​യി.

ഇ​ന്ത്യ​ക്ക് വേ​ണ്ടി പി.​വി. സി​ന്ധു​വും അ​ച​ന്ത ശ​ര​ത്ക​മ​ലും മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ പ​താ​ക​യേ​ന്തി​. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ 12 വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 78 പേ​ർ  ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.  ഐ​ഫ​ൽ ട​വ​റി​നു മു​ന്നി​ൽ സെ​ൻ ന​ദി​ക്ക​ര​യി​ലു​ള്ള ട്രൊ​ക്കാ​ദി​റോ ഗാ​ർ​ഡ​നി​ൽ മാ​ർ​ച്ച് പാ​സ്റ്റ് അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് ഒ​ളി​ന്പി​ക് ദീ​പം തെ​ളി​ക്കും.

ഇ​ന്ത്യക്കാ​യി 117 താ​ര​ങ്ങ​ളാ​ണ് ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നത് കൊണ്ട് ചില ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

Related Articles

- Advertisement -spot_img

Latest Articles