ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ അനന്ത് നഗറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. സിംധന്‍ കോക്കര്‍നാഗ് റോഡിലാണ് അപകടം നടന്നത്.
ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മദ്വാ കിഷ്ട്വാറില്‍ നിന്ന് യാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.