റിയാദ് : സൗദിയിലെ നാല് നഗരങ്ങളിൽ ടാക്‌സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. റിയാദ്, മദീന, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന് മുമ്പ് ഈ നഗരങ്ങളിൽ പുതിയ ലൈസൻസുകൾ അനുവദിക്കാനും നിലവിലുള്ള കാറുകൾ കൂട്ടാനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരുന്നു.
ടാക്‌സികൾ വർധിച്ചതിനാലായിരുന്നു ഈ നടപടി. എന്നാൽ പുതിയ തീരുമാന പ്രകാരം ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾക്ക് പുതിയ ടാക്‌സികൾക്ക് അപേക്ഷിക്കാനും പുതിയ കമ്പനികൾക്ക് അപേക്ഷിക്കാനുമാകും. കഴിഞ്ഞ വർഷത്തോടെ കാലാവധി എത്തിയ വാഹനങ്ങൾ പുതുക്കാനോ, മാറ്റി പുതിയവ നിരത്തിലിറക്കാനോ പുതിയ നിയമം അനുവദിക്കുന്നുണ്ട്.
കൂടുതൽ കാറുകൾ വരുന്നതാണ് നിരവധിപേർക്ക് തൊഴിലസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മലയാളികൾ ഉൾപ്പെടെ നിരവധിഇന്ത്യക്കാരാണ് ഈ ഫീൽഡിൽ ഇപ്പോളുള്ളത്.