41.6 C
Saudi Arabia
Friday, August 22, 2025
spot_img

‘ഹൃദയപൂർവം കേളി’ രണ്ട് വർഷംകൊണ്ട് വിതരണം ചെയ്തത് 55000 പൊതിച്ചോറുകൾ.

റിയാദ് : കേരളത്തിൽ പ്രത്യേകം പരിഗണന ലഭിക്കേണ്ടവരെ ചേർത്തു നിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുകയെന്ന കേളി കലാസാംസ്കാരിക വേദിയുടെ ‘ഹൃദയപൂർവം കേളി’ പദ്ധതി രണ്ടു വർഷം പൂർത്തിയാകുന്നു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അടുത്ത സമ്മേളന കാലയളവിനുള്ളിൽ കേരളത്തിലങ്ങോളമിങ്ങോളം ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുക എന്നതായിരുന്നു സംഘടന എടുത്ത തീരുമാനം.

2022 സെപ്റ്റംബർ മാസം തുടങ്ങി 2024 ഓഗസ്റ്റ് മാസം വരെയുള്ള  രണ്ടു വർഷംകൊണ്ട് കേരളത്തിലെ മിക്ക ജില്ലകളിലേയും പാർശ്വവലക്കരിക്കപെട്ട 55000 പേർക്ക് അന്നമൂട്ടാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. കേളി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വിശേഷ ദിവസങ്ങൾ, ഓർമ ദിനങ്ങൾ, ആഘോഷ ദിനങ്ങൾ, തുടങ്ങീ ഓരോരുത്തരുടെ വ്യക്തി ജീവിതത്തിലെ അസുലഭ നിമിഷങ്ങളെ പാർശ്വവലക്കരിക്കപെട്ടവർക്ക്  കൈതാങ്ങാക്കി മാറ്റുവാൻ വേണ്ടി കൂടിയാണ് ഈ പദ്ധതിക്ക് കേളി തുടക്കം കുറിച്ചത്. കേളി അംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും നല്ല പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. കേളിയുടെ ചില അംഗങ്ങൾ പദ്ധതി ആരംഭിച്ചത് മുതൽ ഓരോ മാസവറും നിശ്ചിത എണ്ണം പൊതിച്ചോറുകൾ നൽകിവരുന്നു. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ അർഹരായവരുടെ കൈകളിൽ തന്നെ ഭക്ഷണങ്ങൾ എത്തുന്നു എന്നതാണ് ഇവരെ പദ്ധതിയിലേക്ക് കൂടുതൽ ആകർഷിച്ചത്.
വരാൻ പോകുന്ന ഒരു വർഷം കേളിയുടെ സംഘടനാ സമ്മേളനങ്ങളുടെ കാലഘട്ടമാണ്.  2025 ജൂലൈയോട് കൂടി പദ്ധതി പൂർത്തിയാക്കുമെന്ന് സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടം പി ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ (ശാന്തി സ്പെഷ്യൽ സ്കൂ‌ൾ) ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് 15 ദിവസത്തേക്ക് ഭക്ഷണം നൽകുന്നത്തിനുള്ള ധാരണ പത്രം മത്സ്യതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ കൈമാറി. വെട്ടം ശാന്തി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പിപി നാസർ അധ്യക്ഷനായി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനവും തൊഴിൽ പരിശീലനവും നൽകി കുട്ടികളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 2002ലാണ് ശാന്തി സ്പെഷ്യൽ സ്കൂളിന് തുടക്കമിട്ടത്.

‘ഹൃദയപൂർവ്വം കേളി’ പദ്ധതിയിലൂടെ രണ്ടാം തവണയാണ് ശാന്തി സ്കൂളിന് കേളി സഹായം നൽകുന്നത്. 120ൽ പരം കുട്ടികൾ പഠിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ 7 ദിവത്തെ ഭക്ഷണമായിരുന്നു നൽകിയിരുന്നത്. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, സ്കൂൾ ട്രസ്റ്റ് ബോർഡ് അംഗം ഒകെഎസ് മേനോൻ, കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് സിപി റസാഖ് എന്നിവർ സംസാരിച്ചു. സ്കൂൾ ചെയർമാൻ കൃഷ്ണൻ സ്വാഗതവും പ്രധാന അധ്യാപിക ശ്രീലത നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles