ആലപ്പുഴ: ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. കലവൂർ പ്രീതികുളങ്ങര ഭാഗത്താണ് അപകടം നടന്നത്. അപകടത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം രജീഷ്, അനന്തു എന്നിവരാണ് മരണപ്പെട്ടത്.
അഞ്ചു പേർ യാത്ര ചെയ്ത കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ കാറിൽ നിന്നും പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.