റിയാദ് : സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ഹർബ് സ്വീറ്റ്സ് എന്ന കമ്പനിയിലേക്ക് കേരളത്തിൽ നിന്ന് നിരവധി തൊഴിലാളികലെ വേണം. സൂപർവൈസർ, ബില്ലിങ് സ്റ്റാഫ്, ലേബർ കം എ.സി ടെക്നീഷ്യൻ, വാൻ സെയിൽസ് കം ഡ്രൈവർ, ഫൈനാൻസ് മാനേജർ എന്നീ ഒഴിവുകളാണ് ഇപ്പോളുള്ളത്. ആകർഷകമായ ശമ്പളത്തോടൊപ്പം എപ്ലോയ്മെന്റ് വിസയും സൗജന്യ താമസവും ട്രാൻസ്പോർട്ടേഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 8+4 എന്ന രീതിയിൽ 12 മണിക്കൂറാണ് ജോലി സമയം.
ബികോം അല്ലെങ്കിൽ ഏതെങ്കിലും ബാചിലർ ഡിഗ്രിയാണ് സൂപർവൈസർ തസ്തികയിലേക്കുള്ള യോഗ്യത. സൂപർമാർക്കറ്റിലോ ഡിപാർട്ട്മെന്റ് സ്റ്റോറിലോ സ്വീറ്റ്ഷോപ്പുകളിലോ സൂപർവൈസർ ആയി പ്രവൃത്തിപരിചയം ഉള്ളവർ ആയിരിക്കണം. ബി.കോം യോഗ്യതയുള്ളവർക്ക് ബില്ലിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. സൂപർമാർക്കറ്റുകളിൽ സെയിൽസിലോ ബില്ലിങ്ങിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർ ആയിരിക്കണം.
ലേബർ കം എ.സി ടെക്നീഷ്യൻ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. സൗദിയിലയോ മറ്റ് ജി.സി.സി രാജ്യങ്ങളിലെയോ ഡ്രൈവിങ്ലൈസൻസ് ഉള്ളവർക്ക് വാൻ സെയിൽസ് കം ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. എം.കോം ബിരുദമുള്ളവരും സി.എ പാസായവരുമാണ് ഫൈനാൻസ് മനേജർ തസ്തികയിലേക്ക് അപേക്ഷിക്കണ്ടേത്. ഫൈനാൻസ് ഹെഡ് എന്ന നിലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
യോഗ്യതയുള്ളവർ harbhr6@gmail.com എന്ന ഇ-മെയിലിലേക്ക് സി.വി അയക്കുക. കൂടുതൽ വിവരങ്ങൾ +966 559848337 എന്ന നമ്പരിൽ ലഭ്യമാണ്.