26.5 C
Saudi Arabia
Monday, July 7, 2025
spot_img

പി ഐ എഫിന് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ ക്ഷണം, ഇന്ത്യ-സൗദി അറേബ്യ നിക്ഷേപം സംബന്ധിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സിൻ്റെ ആദ്യ യോഗം നടന്നു.

റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപം സുഗമമാക്കുന്നതിനുള്ള പ്രത്യേക ഉന്നതതല ടാസ്‌ക് ഫോഴ്‌സിന്റെ പ്രഥമ യോഗം ഓണലൈനായി നടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ നടത്തിയ ഇന്ത്യാ സന്ദർശന വേളയിൽ എടുത്ത തീരുമാനത്തെ തുടർന്ന് രൂപീകരിച്ചതാണ് ഉന്നതതല ടാസ്‌ക് ഫോഴ്‌സ്.

പെട്രോളിയം, പുനരുപയോഗ ഊർജം, ടെലികോം തുടങ്ങിയ മേഖലകളിൽ പൊതു-സ്വകാര്യ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ക്രിയാത്മക ചർച്ചകൾ നടന്നു. 100 ബില്യൺ യുഎസ് ഡോളറിൻ്റെ സൗദി നിക്ഷേപങ്ങൾക്ക് ഉറച്ച പിന്തുണ നൽകാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ തീരുമാനം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ ആവർത്തിച്ചു. ടാസ്‌ക് ഫോഴ്‌സിൻ്റെ സാങ്കേതിക സംഘങ്ങൾ തമ്മിൽ നടന്ന ചർച്ചകൾ ഇരുവിഭാഗവും അവലോകനം ചെയ്തു.

റിഫൈനിംഗ്, പെട്രോകെമിക്കൽ പ്ലാൻ്റുകൾ, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജം, വൈദ്യുതി, ടെലികോം, തുടങ്ങി പൊതുമേഖലയിലും സ്വകാര്യമേഖലയിലും വിവിധ മേഖലകളിൽ ഉഭയകക്ഷി നിക്ഷേപത്തിനുള്ള വിവിധ അവസരങ്ങളെ കുറിച്ചും പരസ്പരം പ്രയോജനപ്രദമായ രീതിയിൽ ഉഭയകക്ഷി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളെ കുറിച്ചും ചർച്ച നടന്നു.

ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നിർദ്ദിഷ്ട നിക്ഷേപങ്ങളിൽ ധാരണയിലെത്തുന്നതിനും സാങ്കേതിക ടീമുകൾ തമ്മിൽ പതിവായി കൂടിയാലോചനകൾ നടക്കും. എണ്ണ, വാതക മേഖലയിലെ പരസ്പര പ്രയോജനകരമായ നിക്ഷേപത്തെക്കുറിച്ചുള്ള തുടർ ചർച്ചകൾക്കായി പെട്രോളിയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കും.

സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിൻ്റെയും വൈവിധ്യവൽക്കരണത്തിൻ്റെയും ഉത്തരവാദിത്വമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി ഐ എഫ് ) ഒരു ഓഫീസ് ഇന്ത്യയിൽ സ്ഥാപിക്കാനും ഉന്നതതല ടാസ്‌ക് ഫോഴ്‌സിൻ്റെ അടുത്ത യോഗത്തിൽ പങ്കെടുക്കാന്‍ സൗദി അറേബ്യയിയുടെ ഊർജ മന്ത്രിയെയും ഇന്ത്യ ക്ഷണിച്ചു.

Related Articles

- Advertisement -spot_img

Latest Articles