39.8 C
Saudi Arabia
Friday, August 22, 2025
spot_img

ഇ​സ്രാ​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ളയുടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

ബെ​യ്റൂ​ത്ത് : ഇ​സ്രാ​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ളയുടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. തെ​ക്ക​ൻ ലെ​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യിട്ടാണ് ഹിസ്ബുള്ളയുടെ പ്രത്യാക്രമണം. ഡ​സ​ൻ ക​ണ​ക്കി​നു റോ​ക്ക​റ്റു​ക​ൾ വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് വി​ക്ഷേ​പി​ച്ചതായി ഹി​സ്ബു​ള്ള അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ളയുടെ  ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗാ​സയിൽ ഇസ്രയേൽ ആക്രമണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഹി​സ്ബു​ള്ള​യും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് സി​റി​യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles