കൽപറ്റ : 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളും അടക്കം വയനാട് ദുരന്തത്തിൽ മരിച്ചത് 199 പേരാണെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 133 പേരുടെ ബന്ധുക്കൾ മാത്രമാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ബന്ധുക്കൾക്ക് 21 മൃതദേഹങ്ങളാണ് കൈമാറിയത്.
181 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. കണ്ടെത്തിയ 130 ശരീര ഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയായി.
ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണ 264 ആണ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നിലവിൽ 86 പേർ ചികിത്സയിലുണ്ട്.