കോഴിക്കോട് : വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ആളുകൾക്ക് വീട് വെച്ച് നല്‍കുമെന്ന് വടകര എംപി ഷാഫി പറമ്പില്‍. ഒരു മനുഷ്യായുസ് കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാട് പ്രദേശത്തുള്ളത്. വാസയോഗ്യമല്ലാത്ത വീടും പുരയിടവും നഷ്ടപ്പെട്ട 20 പേര്‍ക്കായിരിക്കും വീടുവെച്ച് നല്‍കുക. ഫേയ്‌സ്ബുക്കിലൂടെയാണ് ഷാഫി പറമ്പില്‍ ഇത് സമൂഹത്തെ അറിയിച്ചത്.
മലയാങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, വലിയ പാനോം, പാനേം, പന്നിയേരി, മുച്ചങ്കയം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു. കുമ്പളച്ചോല എല്‍ പി സ്‌കൂള്‍ റിട്ട അധ്യാപകനായിരുന്നു മാത്യു.