ബെയ്റൂത്ത് : സ്വന്തം പൗരന്മാരോട് എത്രയും വേഗം ലെബനാൻ വിടാന്‍ നിര്‍ദേശിച്ച് അമേരിക്കയും ബ്രിട്ടനും. ഇസ്രയേല്‍-ഹിസ്ബുല്ല സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.
ടിക്കറ്റ് ലഭിക്കുന്നതിന് അനുസരിച്ച് ലെബനാൻ വിടാനാണ് നിര്‍ദേശം നൽകിയത്. ചില വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ വിമാന സർവീസുകൾ ഇപ്പോഴും ലഭ്യമാണ്. പൗരന്മാര് ലഭ്യമാവുന്ന ഏത് വിമാനവും ഉപയോഗപ്പെടുത്തി ലെബനാൻ വിടണമെന്നും ലെബനാനിലെ യുഎസ് എംബസി അറിയിച്ചു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധിച്ചതിന് ശേഷം ഉടലെടുത്ത സംഘര്‍ഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യയും നിര്‍ദേശം നല്‍കിയിരുന്നു.