തിരുവനതപുരം : ഉരുൾപൊട്ടലുണ്ടായ വയനാട് സന്ദർശനത്തെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ “അവിസ്മരണീയ ദിനം” എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന് ഓൺലൈനിൽ കടുത്ത വിമർശനം. 300-ലധികം പേരുടെ ദാരുണമായ നഷ്ടത്തിനിടയിൽ ഇത്തരം പരാമർശനങ്ങൾ തരൂരിന്റെ നിർവികാത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് നേതാവ് ശശി തരൂർ ” വയനാട്ടിലെ അവിസ്മരണീയമായ ഒരു ദിവസത്തിൻ്റെ ചില ഓർമ്മകൾ” എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കാണ് അടികുറിപ്പായി ഉപയോഗിച്ചത്. ഒരു ട്രക്കിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ അദ്ദേഹം തന്നെ ഇറക്കുന്നത്തിന്റെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മണ്ണിടിച്ചിൽ ബാധിത സ്ഥലങ്ങളിലേക്കും നടത്തിയ സന്ദർശനത്തിൻ്റെയും വീഡിയോ ദൃശ്യങ്ങളാണ് അവിസ്മരണീയ ദിനമായി തരൂർ പങ്ക് വെച്ചത്
വിമർശനങ്ങളോട് ഉടനെ തന്നെ മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. ” മുഴുവൻ ട്രോളുകളോടും: “മൊമ്മോറബിൾ ” എന്നതിൻ്റെ നിർവചനം: സ്മരണാർഹമായ ചിലത് ഓർമ്മിക്കേണ്ടതാണ് അല്ലെങ്കിൽ ഓർക്കപ്പെടാൻ സാധ്യതയുണ്ട്, കാരണം അത് സവിശേഷമോ മാർക്കാനാവാത്തതോ ആണ്” എന്നാണ് അദ്ദേഹം മറുപടിയായി കുറിച്ചത്.