കൊച്ചി: എല്ലാ യു ഡി എഫ് എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വയനാട് ദുരന്തത്തിൽ ഇരകളായവരുടെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫും പങ്കാളിയാകുമെന്നും സതീശൻ പ്രതികരിച്ചു.
എന്നാൽ സുധാകരനെയും തള്ളി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നും സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും സതീശൻ പറഞ്ഞു.