28.8 C
Saudi Arabia
Monday, July 7, 2025
spot_img

വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കും – എസ് വൈ എസ്

മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർക്കാറിനൊപ്പം നിന്ന് കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ പിന്തുണയും നൽകുമെന്നും ഈ വലിയ ദുരന്തത്തെ അതിജീവിക്കാൻ നമുക്ക് കഴിയണമെന്നും എസ്.വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽഹക്കീം അസ്ഹരി പറഞ്ഞു.

കേരള’മുസ് ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടത്താനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിയിൽ എസ് വൈ എസിൻ്റെ സജീവ പങ്കാളിത്തമുണ്ടാകും. ദുരന്തത്തിന്നിരയായ പ്രദേശം സന്ദർശിച്ച അദ്ദേഹം മന്ത്രിമാരായ കെ.രാജൻ, പി.രാജിവ്, ടി.സിദ്ദീഖ് എം.എൽ.എ എന്നിവരുമായി ചർച്ചനടത്തി.

ഐ.സി.എഫ് ഇൻ്റർ നാഷണൽ പ്രസിഡൻ്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ, സെക്രട്ടറി ശരീഫ് കാരശ്ശേരി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സാദിഖ്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.ഒ.അഹ്‌മദ്കുട്ടി ബാഖവി, സെക്രട്ടറി എസ് ശറഫുദ്ദീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി, ജനറല്‍ സെക്രട്ടറി ലത്വീഫ് കാക്കവയല്‍, എ.അബൂബക്കർ സഖാഫി, ഡോ.കെ.പി. മുഹമ്മദ് ഇർശാദ്, ശമീർ തോമാട്ടുചാൽ, ഉമർ സഖാഫി ചെതലയം, മുഹമ്മദലി സഖാഫി പുറ്റാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles