റിയാദ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഈ വെള്ളിയാഴ്ച (2024 ഓഗസ്റ്റ് 9)നു നടത്താൻ തീരുമാനിച്ചിരുന്ന KMCC നാഷണൽ ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരവും മറ്റു കലാ പരിപാടികളും മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതെന്ന് കെഎംസിസി ടൂർണമെന്റ് ഭാരവാഹികൾ അറിയിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.എം.എ സമീർ തുടങ്ങിയവർ ഫൈനൽ മത്സരത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാനിരിക്കുകയായിരുന്നു.
ദമ്മാമിലെ പ്രമുഖ ക്ലബ്ബായ ബദർ എഫ്.സി ദമ്മാമും ജിദ്ദയിലെ പ്രമുഖ ക്ലബ്ബായ സാബിൻ എ.ഫ്സിയുമാണ് ഫൈനലിൽ റിയാദിൽ ഏറ്റ് മുട്ടാനിരുന്നത്. നാട്ടിൽ നിന്നും പ്രമുഖ കളിക്കാർ ഇരു ടീമുകളിലും പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാവരും അടുത്ത ദിവസങ്ങളിലായി സൗദിയിൽ വരാനിരിക്കുമ്പോളാണ് കളി മാറ്റിവെച്ചത്.