ജിദ്ദ: ജിദ്ദ കെഎംസിസി കടലുണ്ടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഷറഫിയയിൽ ചേർന്ന യോഗത്തിൽ സുൽഫിക്കർ ചാലിയം അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. ഹംസ മണ്ണൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അമീൻ ചാലിയം (പ്രസിഡന്റ്), നജ്‌മുദ്ദിൻ വയലിലകത്ത് (ജനറൽ സിക്രട്ടറി) അബ്ദുൽ റഹിമാൻ എം. കെ (ട്രഷറർ) സുൽഫിക്കർ ചാലിയം (ഉപദേശക സമിതി ചെയർമാൻ), വൈസ് പ്രസിഡന്റുമാരായി മജീദ് വടക്കുമ്പാട്, നാസർ കെ. ടി. ചാലിയം, മുഹാജിർ കുന്നത്ത്, സിക്രട്ടറിമാരായി മുഷ്താഖ് അഹമ്മദ്, അമൻ അയൂബ്, ജുനൈദ് കുറ്റിയിൽ എന്നിവരെയും തിരഞ്ഞെടുത്തു. ബേപ്പൂർ മണ്ഡലം ജനറൽ സിക്രട്ടറി ഫൈസൽ മണലൊടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കോഴിക്കോട് ജില്ലാ കെഎംസിസി സിക്രട്ടറി സാലിഹ് പൊയിൽതൊടി, ബേപ്പൂർ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഷoജാദ് കെ, ചെയർമാൻ റസാഖ് ചേലക്കോട്, അയൂബ് കടലുണ്ടി, അമീൻ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ഹംസ കുന്നത്ത് സ്വാഗതവും, നജ്‌മുദ്ദിൻ നന്ദിയും പറഞ്ഞു.