ത്വായിഫ്: പത്ത് മാസമായി നിയമ കുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോവാൻ ബുദ്ധിമുട്ടിയ കോട്ടയം സ്വാദേശി നൗഷാദ് ത്വായിഫ് കെ എം സി സി യുടെ തണലിൽ നാടണഞ്ഞു. കഫീലിന്റെ മരണ ശേഷം നിയമകുരുക്കുകളുമായി പത്ത് മാസം ബുദ്ധിമുട്ടിയ നൗഷാദിന്ന് കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സ്വാലിഹിന്റെ ശ്രമഫലമായി എക്സിറ്റ് ലഭിച്ചു. നാട്ടിൽ പോവാനുള്ള ടിക്കറ്റ് ശുതുബ കെ എം സി സി ഏറ്റടുത്തു. നൗഷാദ് ഇന്ന് നാട്ടിലെത്തി.