തിരുവനന്തപുരം: ഹോക്കി താരം പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന ആവശ്യവുമായി കേരള ഒളിംപിക്സ് അസോസിയേഷൻ. ഇത് സംബന്ധിച്ച് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ഇപ്പോൾ ശ്രീജേഷ്. പാരീസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിംപിക്സ് അസോസിയേഷന്റെ ഈ ആവശ്യം.