കല്പറ്റ : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട അവലോകന യോഗം കലക്ടറേറ്റിൽ പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുന്ന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, ഒ. ആര്. കേളു, കെ.രാജന്, ടി. സിദ്ദീഖ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി വേണു ദുരന്തത്തെ കുറിച്ചുള്ള സമഗ്ര ചിത്രം വിശദീകരിച്ചു. വയനാട്ടിലെ ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ചൂരല്‍മല, മുണ്ടക്കൈ പ്രദേശവാസികളുടെ പുനരധിവാസം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഒന്‍പതംഗ സമിതിക്ക് മുന്‍പിലും സംസ്ഥാനം ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു.