ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഒബൈദുൽ ഹസൻ രാജിവച്ചു. ചീഫ് ജസ്റ്റീസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീം കോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിദ്യാർഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്
യോഗം വിളിച്ചതിനെ തുടർന്ന് ഒബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്.
ഒബൈദുൾ ഹസൻ കഴിഞ്ഞ വർഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് ഒബൈദുൾ ഹസൻ.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.