40.6 C
Saudi Arabia
Monday, August 25, 2025
spot_img

സൗദിയിൽ ഈന്തപ്പഴം ഉൽപ്പാദനത്തിൽ റിയാദ് ഒന്നാമത്.

റിയാദ്: രാജ്യത്തെ പ്രതിവർഷ ഈന്തപ്പഴം ഉൽപ്പാദനത്തിൽ തലസ്ഥന നഗരിയായ റിയാദ് മുന്നിട്ട് നിൽക്കുന്നതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം അറിയിച്ചു പ്രതിവർഷം 436,112 ടൺ ഈന്തപ്പഴമാണ് റിയാദിൽ മാത്രമായി കൃഷി ചെയ്യുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 165,000 ഹെക്ടറിൽ നിന്ന് രാജ്യത്തിൻ്റെ ആവശ്യങ്ങളും കഴിഞ്ഞു 1.6 ദശലക്ഷം ടൺ അധികം ഈന്തപഴം സൗദിയിൽ ഉൽപാദിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഈന്തപ്പഴ വ്യവസായത്തിൻ്റെ ഈ സുപ്രധാന വളർച്ച സൗദി വിഷൻ 2030 മായി ഒത്തുപോകുന്ന നേട്ടമാണ്.

390,698 ടണ്ണുമായി ഖസീം ആണ് റിയാദിനു തൊട്ടുപിന്നിൽ. മദീനയും കിഴക്കൻ മേഖലയും ഗണ്യമായ സംഭാവനകൾ നൽകുന്നു, യഥാക്രമം 263,283 ടണ്ണും 203,069 ടണ്ണും ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നു. മറ്റ് പ്രദേശങ്ങളും രാജ്യത്തിൻ്റെ ഈത്തപ്പഴ ഉൽപാദനത്തിൽ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. ഹായിൽ 73,298 ടണ്ണും അൽ-ജൗഫ് 65,020 ടണ്ണും കൃഷി ചെയ്യുന്നു. മക്ക 64,095 ടൺ അസീർ 55,225 ടൺ തബൂക്ക് 52,792 ടൺ നജ്‌റാൻ 9,837 ടൺ എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ ഉൽപ്പാദനം. അൽ-ബഹ 2,969 ടൺ, നോർത്തേൺ ബോർഡർസ്, 1,314 ടൺ, ജസാൻ 111 ടൺ എന്നീ സ്ഥലങ്ങളിലും ചെറിയ രീതിയിലുള്ള ഉൽപ്പാദനം നടക്കുന്നുണ്ട്

Related Articles

- Advertisement -spot_img

Latest Articles