41.9 C
Saudi Arabia
Monday, August 25, 2025
spot_img

മക്ക മസ്ജിദിൽ പ്രത്യേക ഭിന്നശേഷി സൗഹൃദ ഇടങ്ങൾ

മക്ക : ഭിന്നശേഷിക്കാരായ ആരാധകർക്ക് മതപരമായ ചടങ്ങുകൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന സൗകര്യങ്ങളുടെ ഭാഗമായി, മക്ക ഹറം മസ്ജിദിൽ ആറ് പുതിയ പ്രാർത്ഥനാ മേഖലകൾ അനുവദിച്ചു. നേരത്തെ തന്നെ മക്കയിലും മദീനയിലും ഈ സൗകര്യങ്ങൾ ഉണ്ടെങ്കിലും, കൂടുതൽ ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നിലവിൽ വരുന്ന പ്രത്യേക മേഖലകൾ.

മാർഗനിർദേശ ചിഹ്നങ്ങൾ, പ്രത്യേക പാതകൾ, റാമ്പുകൾ, സൗജന്യ ഇലക്ട്രിക് / മാനുവൽ ട്രാൻസ്പോർട്ട് കാർട്ടുകൾ എന്നിവ ഉൾപ്പെടുന്നവായാണ് പ്രത്യേക സേവനങ്ങളെന്ന് ജനറൽ അതോറിറ്റി ഫോർ കെയറിംഗ് ആൻഡ് മാനേജ്‌മെൻ്റ് അറിയിച്ചു.

ആറ് പ്രാർത്ഥനാ സ്ഥലങ്ങളിൽ മൂന്നെണ്ണം പുരുഷന്മാർക്കും മൂന്നെണ്ണം സ്ത്രീകൾക്കുമായാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ തയമ്മും പാഡുകൾ, കാഴ്ചക്കുറവുള്ളവർക്കുള്ള വെള്ള ചൂരൽ, പ്രായമായവർക്കുള്ള റീഡർ പേനകൾ ഘടിപ്പിച്ച വിശുദ്ധ ഖുർആനിൻ്റെ പകർപ്പുകൾ, പ്രഭാഷണങ്ങളും മതപാഠങ്ങളും വിവർത്തനം ചെയ്യാൻ യോഗ്യതയുള്ള ആംഗ്യഭാഷാ വ്യാഖ്യാന ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles