ന്യൂദല്‍ഹി : പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടി നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘംത്തിന് ഉജ്ജ്വല വരവേൽപ്പ്. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ പൂർത്തിയായ ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂദല്‍ഹി വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും ഹോക്കി സംഘത്തിനും ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം സംഘത്തെ കാണാന്‍ ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഹോക്കി ഫെഡറേഷന്റെ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള ഔദ്യോഗിക സ്വീകരണം ബുധനാഴ്ചയാണ്. ഹോക്കി ടീമിന്റെ ആദ്യ സംഘം ശനിയാഴ്ച നാട്ടിലെത്തിയിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകൾക്ക് ചില താരങ്ങള്‍ പാരീസില്‍ തുടര്‍ന്നത്. ശ്രീജേഷായിരുന്നു സമാപന ചടങ്ങില്‍ ഷൂട്ടന്‍ മനു ഭാക്കറിനൊപ്പം ഇന്ത്യന്‍ പതാകയേന്തിയത്.