റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം അല്‍ഹിലാലിന്. ഫൈനൽ മൽസരത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തോല്‍പ്പിച്ചാണ് അൽ ഹിലാല്‍ കിരീടം നേടിയത്.
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അല്‍ ഹിലാല്‍ അൽ നസറിനെ പരാജയപ്പെടുത്തിയത്. അൽ ഹിലാലിനായി അലക്സാണ്ടര്‍ മിട്രോവിക്, സെര്‍ഗെജ് മിലിന്‍കോവിച്ച്, മാല്‍കോം എന്നിവരാണ് ഗോളുകള്‍ നേടിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അല്‍ നസറിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ അല്‍ നസര്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് നാല് ഗോളുകള്‍ നേടി അല്‍ ഹിലാല്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.