കൊൽക്കത്ത: വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് പശ്ചിമബംഗാളിൽ പ്രതിഷേധങ്ങൾ രൂക്ഷമാവുന്നതിനിടെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിലെ 42 ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവുകൾ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റദ്ദാക്കി
ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ആശുപത്രിയിൽ സാധാരണ സേവനങ്ങൾ നിലനിർത്തേണ്ടതുണ്ട്, അത്കൊണ്ട് സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കാൻ ആരോഗ്യവകുപ്പ് തീരുമാനമെടുത്തതായി പശ്ചിമബംഗാൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത് സംബന്ധമായ കൂടുതൽ തീരുമാനങ്ങൾ വരും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിന് നേരത്തെ തന്നെ അംഗീകാരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.