ജിസാൻ : 78മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിഐ സി എഫ് ജിസാൻ സെൻട്രൽ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു. വൈവിധ്യങ്ങളിലെ ഏകതയാണ് ഇന്ത്യയുടെ കരുത്തെന്നും വേഷം, ഭാഷ വിശ്വാസം സംസ്കാരങ്ങൾ എന്നിവയിലെ വൈവിധ്യങ്ങളും ബഹുസ്വരതയും ഒരു യാഥാർത്ഥ്യമായി ഉൾക്കൊള്ളണമെന്നും പൗരസഭ ആവശ്യപ്പെട്ടു.
എല്ലാ പൗരന്മാർക്കും ഭരണഘടന വാഗ്ദത്തം നൽകുന്ന തുല്യനീതിയും അവസരസമത്വവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. വൈവിധ്യങ്ങൾ നിരാകരിച്ച് പൊതു സിവിൽ നിയമം നടപ്പിലാക്കുന്നത് രാജ്യത്തെ തകർക്കുമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
ജിസാൻ മർഹബയിൽ ഐ സി എഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ സഅദി ക്ലാരി വിഷയാവതരണം നടത്തി.
വിവിധ സംഘടനളെ പ്രതിനിധീകരിച്ച് ഹാരിസ് കല്ലായി (കെ എം സി സി ) സതീഷ് കുമാർ(ജല) നാസർ ചേലേമ്പ്ര(ഒ. ഐ. സി സി.) ഇസ്മായിൽ മാനു (മാധ്യമം ) നിയാസ് കാക്കൂർ (ആർ എസ് സി) എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് സ്വാലിഹ് മഞ്ചേശ്വരം അധ്യക്ഷതവഹിച്ചു. ശരീഫ് ബുസ്താനാ ബാദ് ഖിറാഅ ത്ത് നിർവഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ജിസാൻ നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. റഹനാസ് കുറ്റ്യാടി സ്വാഗതവും സത്താർ പെടേന നന്ദിയും പറഞ്ഞു.