കോഴിക്കോട് : കല്ലായി വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. കൊണ്ടോട്ടി സ്വദേശികളായ സിയാദ് അലി (18), മുഹമ്മദ് സാബിത്ത് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടംമുണ്ടായത്.
കല്ലായി ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥികളുടെ ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടാമത്തെ ആളെ പി.വി.എസ്. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.