30.1 C
Saudi Arabia
Friday, August 22, 2025
spot_img

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നടപടി വൈകിച്ചത് ക്രിമിനൽ കുറ്റം -സതീശൻ

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ നടപടി സ്വീകരിക്കാതെ വൈകിച്ചത് ഗുരുതര കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റിപ്പോർട്ടിന്മേൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​നാല​ര​വ​ർ​ഷം റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​തെ വൈകിച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി കേ​ര​ള​ത്തി​ന്‌ അ​പ​മാ​ന​ക​ര​​മാ​ണ്.

സിനിമാ മേഖലയിലെ ക്രിമിനലിസങ്ങൾ അ​റി​ഞ്ഞി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തും  ക്രി​മി​ന​ൽ കു​റ്റം ത​ന്നെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യും സാം​സ്കാ​രി​ക മ​ന്ത്രി​യും ചെയ്തത് ക്രിമിനൽ കുറ്റം തന്നെയാണ്. ഇഷ്ട​ക്കാ​ർക്ക് സം​ര​ക്ഷണം നല്കാൻ വേണ്ടിയാണോ റി​പ്പോ​ർ​ട്ട് മൂ​ടി വെ​ച്ച​തെ​ന്നും സതീശൻ ചോ​ദി​ച്ചു. റിപ്പോർട്ടിൻമേൽ  കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണം.

റി​പ്പോ​ർ​ട്ടി​ന്റെ പു​റ​ത്തു​വന്ന ഭാ​ഗം തന്നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. സി​നി​മാ രംഗത്ത് ക്രിമി​ന​ൽ​വ​ത്ക​ര​ണ​വും ലൈം​ഗി​ക ചൂ​ഷണ​വും അ​രാ​ജ​ക​ത്വ​വും ന​ട​ക്കു​ന്നുവെന്നത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. വ്യാ​പ​ക​മാ​യ ചൂ​ഷ​ണങ്ങളാണ് ഈ രംഗത്ത് നടക്കുന്നതെന്നാണ്  റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​തെ നാ​ല​ര​വ​ർ​ഷം സ​ർ​ക്കാ​ർ എ​ന്തി​ന് അ​ട​യി​രു​ന്നു​വെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ചോ​ദി​ച്ചു.

ഇ​ത്രയും വ​ലി​യ സ്ത്രീവി​രു​ദ്ധ​ത സമൂഹത്തിൽ ന​ട​ന്നി​ട്ട് ആ​രെയാണ്  ര​ക്ഷി​ക്കാ​ൻ  ശ്ര​മി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

- Advertisement -spot_img

Latest Articles