31.6 C
Saudi Arabia
Friday, August 22, 2025
spot_img

ജാ​തി മാ​റി പ്ര​ണ​യി​ച്ച​തി​ന് യുവാവിന്റെ അ​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി

ധ​ർ​മ​പു​രി: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഗൗ​ണ്ട​ര്‍ വി​ഭാ​ഗ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​ യുവാവിന്റെ അ​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു. വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്ത​തോ​ടെ ഇ​രു​വ​രും ഒ​ളി​ച്ചോ​ടി​യതി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ഈ ക്രൂ​ര​ത.

ആ​ഗ​സ്റ്റ് 14- നാ​ണ് ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രി​യി​ല്ലാണ് സം​ഭ​വം. കമിതാക്കൾ ഒ​ളി​ച്ചോ​ടി​യ​ത​റി​ഞ്ഞെത്തിയ  പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും കൂടി യു​വാ​വി​ന്‍റെ പി​താ​വി​നെ അതി ക്രൂ​ര​മാ​യി മ​ർ​ദി​ക്കുകയായിരുന്നു. മർദ്ദനം  ത​ട​യാ​നെ​ത്തി​യ​​ അമ്മക്ക്  നേ​രെ യുവതിയുടെ ന്ധുക്കൾ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. വസ്ത്രങ്ങളുരിഞ്ഞു അപമാനിച്ച ശേഷം തട്ടി കൊണ്ട് പോയി.

കാ​ട്ടി​നു​ള്ളി​ലെത്തിച്ചു മ​ദ്യം ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്യുകയായിരുന്നു. സംഭവം നടന്നയുടനെ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. ശേഷം കേസ് റെജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles