തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിന് കേരള സർക്കാരിന്റെ ആദരം. ഇന്ത്യൻ ഹോക്കിയിലെ മലയാളി താരമായ പി ആർ ശ്രീജേഷിന് രണ്ടു കൊടി രൂപ പാരിതോഷികമായി നൽകാനാണ് സർക്കാർ തീരുമാനം.
ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ ഹോക്കി താരങ്ങളെയും പങ്കെടുപ്പിച്ചു വിപുലമായ ചടങ്ങ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പാരീസ് ഒളിമ്പിക്സിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ വെങ്കലമെഡൽ നേടിയത്